G.Sakthidharan's new post about kaitholapaya allegation
തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ജി.ശക്തിധരന്. കൈതോലപ്പായയില്‍ പൊതിഞ്ഞ് 35 ലക്ഷം കൊണ്ടുപോയത് ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണെന്ന് ശക്തിധരന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഇന്നത്തെ മന്ത്രി പി.രാജീവാണ് പണം എ.കെ.ജി സെന്ററിലെത്തിച്ചതെന്നും വെളിപ്പെടുത്തലുണ്ട്. രസീതോ മറ്റ് രേഖകളോ ഒന്നും ഇല്ലാതെയാണ് പണം സമാഹരിച്ചതെന്നും അന്നു തന്നെ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ പോലെ തന്നെ വലിയ മാറ്റമൊന്നും വരാന്‍ പോകുന്നില്ലെന്നും ശക്തിധരന് പറയുന്നു.
Keywords: G.Sakthidharan, post, kaitholapaya allegation, CM
COMMENTS