ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള സരോദ് ഗ്രാമത്തിലെ പിഐ ഇന്‍ഡസ്ട്രീസെന്ന കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച....
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള സരോദ് ഗ്രാമത്തിലെ പിഐ ഇന്‍ഡസ്ട്രീസെന്ന കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. വിഷവാതകം ശ്വസിച്ച് 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാക്ടറിയിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടര്‍ന്നാണ് ബ്രോമിന് വാതകം ചോര്‍ന്നത്. വിഷവാതകം ശ്വസിച്ച തൊഴിലാളികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഫാക്ടറിയില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി വേദച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വൈശാലി അഹിര്‍ പറഞ്ഞു.
Keywords: Gas leak,Chemical factory, 28 People, Affected
COMMENTS