ഫെഡറല്‍ ബാങ്ക് `കാര്‍ത്തിക് ലൈവ്' സെപ്തംബര്‍ രണ്ടിന് കൊച്ചിയില്‍

Federal bank `Karthik Live' at Kochi on September 2

കൊച്ചി: തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 2 ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം ഏഴു മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ലൈവ് സംഘടിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസം കാര്‍ത്തിക്  അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കൊച്ചിയെ അഭിസംബോധന ചെയ്ത് ഒരു ലൈവ് അവതരിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന് ആരാധകരില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തില്‍ ആവേശഭരിതനായതായി അദ്ദേഹം പറഞ്ഞു.

മികച്ച പിന്നണി ഗായകനും സംഗീത സംവിധായകനുമായ കാര്‍ത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ  വിവിധ ഭാഷകളിലായി എണ്ണായിരത്തിലധികം ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. 

1499 രൂപ മുതല്‍ 14999 രൂപ വരെ വിലയുള്ള ജനറല്‍, ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ബുക്ക് മൈ ഷോ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 

ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് അവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റ് നിരക്കില്‍ 10% കിഴിവ് നേടാവുന്നതാണ്. യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്താന്‍ സാധിക്കുന്ന പ്രകടനമാണ് കാര്‍ത്തിക്കിന്റേതെന്ന്  ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി  പറഞ്ഞു. 

പരിപാടിയില്‍ 7000 ത്തോളം സംഗീതാസ്വാദകരെ പ്രതീക്ഷിക്കുന്നുവെന്നും എല്ലാ സംഗീതപ്രേമികള്‍ക്കും പുതുമയുള്ളതും ആകര്‍ഷകവുമായ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നും ക്ലിയോനെറ്റ് ഇവന്റ്‌സിന്റെ ഡയറക്ടര്‍മാരായ ബൈജു പോളും അനീഷ് പോളും വ്യക്തമാക്കി. 

കാര്‍ത്തിക്കിന്റെ ഇന്ത്യാ പര്യടനത്തിന്  തുടക്കംകുറിക്കുന്നതാണ് കൊച്ചിയിലെ പരിപാടി. തുടര്‍ന്ന് സെപ്തംബര്‍ 30 ന് ഹൈദരാബാദിലും  ഒക്ടോബര്‍ 1 ന് മുംബൈയിലും ഏഴിന് ബംഗളൂരുവിലും കാര്‍ത്തിക് ലൈവ് നടക്കും. ടിക്കറ്റുകള്‍ https://in.bookmyshow.com/events/federal-bank-presents-karthik-live-at-cochin/ET00366576 ലിങ്കില്‍ ലഭ്യമാണ്.

Keywords: Karthik, Live, Federal Bank, September 2



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: ഫെഡറല്‍ ബാങ്ക് `കാര്‍ത്തിക് ലൈവ്' സെപ്തംബര്‍ രണ്ടിന് കൊച്ചിയില്‍
ഫെഡറല്‍ ബാങ്ക് `കാര്‍ത്തിക് ലൈവ്' സെപ്തംബര്‍ രണ്ടിന് കൊച്ചിയില്‍
Federal bank `Karthik Live' at Kochi on September 2
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjj-O32_pJ9oy1pCuK0sq0301vZAxjPAafOB8gqbvC2001CEiSmvjuBWKmFbBDunuimAvrAI86wgpNMGsr1Co71gnycb1NXKJg8iGN56JO7f-pVId1X1dzjqtbbAzOJTFY3TAuH3T48hILvUhroH_l_r5WyWvgWyhY6EZy_xubjOL9l9LON3mBmOLlSqc0/w640-h310/k.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjj-O32_pJ9oy1pCuK0sq0301vZAxjPAafOB8gqbvC2001CEiSmvjuBWKmFbBDunuimAvrAI86wgpNMGsr1Co71gnycb1NXKJg8iGN56JO7f-pVId1X1dzjqtbbAzOJTFY3TAuH3T48hILvUhroH_l_r5WyWvgWyhY6EZy_xubjOL9l9LON3mBmOLlSqc0/s72-w640-c-h310/k.jpg
www.vyganews.com
https://www.vyganews.com/2023/08/federal-bank-karthik-live-at-kochi-on.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/08/federal-bank-karthik-live-at-kochi-on.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy