Egmore court sentences actress Jayaprada 6 months jail
ബംഗളൂരു: തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടിയും ബി.ജെ.പി മുന്‍ എം.പിയുമായ ജയപ്രദയ്ക്ക് തടവു ശിക്ഷ വിധിച്ച് ചെന്നൈ എഗ്മോര്‍ കോടതി. ആറു മാസം തടവു ശിക്ഷയും അയ്യായിരം രൂപ പിഴയുമാണ് ജയപ്രദയ്ക്ക് കോടതി വിധിച്ചത്.
ചെന്നൈ അണ്ണാശാലയിലെ ഇവരുടെ ഉടമസ്ഥതയിലുള്ള തിയേറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടച്ചില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ പരാതിയെ തുടര്‍ന്നാണ് കോടതി നടപടി.
തൊഴിലാളികളില്‍ നിന്നും ഇ.എസ്.ഐ വിഹിതം പിടിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട ഓഫീസില്‍ അടച്ചിരുന്നില്ല. പിന്നീട് കേസായപ്പോള്‍ ഇവര്‍ അടയ്ക്കാന്‍ തയ്യാറായിരുന്നെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി ഇത് എതിര്‍ക്കുകയായിരുന്നു.
Keywords: Jayaprada, Egmore court, M.P, Jail
COMMENTS