കൊച്ചി : കരുവന്നൂർ ബാങ്കു തട്ടിപ്പു കേസിൽ മുൻ മന്ത്രിയും എം എൽ എയും സിപിഎം നേതാവുമായ എ.സി.മൊയ്തീൻ വീണ്ടും ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാ...
കൊച്ചി : കരുവന്നൂർ ബാങ്കു തട്ടിപ്പു കേസിൽ മുൻ മന്ത്രിയും എം എൽ എയും സിപിഎം നേതാവുമായ എ.സി.മൊയ്തീൻ വീണ്ടും ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്.
10 വർഷത്തെ നികുതി രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ ഇന്ന് ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. പക്ഷേ, അസൗകര്യമറിയിച്ച് മൊയ്തീൻ ഇ മെയിൽ അയച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ നിർദേശിച്ചത്.
പുതുപ്പള്ളി നിയമസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചോദ്യം ഹാജരാകുന്നത് രാഷ്ട്രീയമായി തിരിച്ചറിയുണ്ടാക്കുമെന്ന് സിപിഎം ഭയക്കുന്നുണ്ട്.
അതിനാൽ തിരഞ്ഞെടുപ്പിൽ കഴിയുന്നതുവരെ ഹാജരാകുന്നത് ഏത് വിധത്തിലും നീട്ടിക്കൊണ്ടുപോകാൻ സിപിഎം ആലോചിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ബിജു കരീം, പി.പി.കിരൺ, അനിൽ എന്നിവരുടെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
COMMENTS