കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീന് നോട്ടീസ് അയച്ച് ഇ.ഡി. ഈ മാസം 31ന് ഇ.ഡി ഓഫീസില്‍ ഹാജരാകണം എന്നാവശ...
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീന് നോട്ടീസ് അയച്ച് ഇ.ഡി. ഈ മാസം 31ന് ഇ.ഡി ഓഫീസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സിപിഎം നേതാവും എംഎല്‍എയുമായ എ.സി മൊയ്തീന് നോട്ടീസ് അയച്ചിരിക്കുന്നത്. രാവിലെ 11 മണ്ക്ക് ആണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബിനാമി ലോണ്‍ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യല്‍.
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന്റെ വീട്ടില്‍ ഉള്‍പ്പടെ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചിരുന്നു. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കി.
മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന് നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്നും കണ്ടെത്തിയതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തി. ഇവര്‍ മൊയ്തീന്റെ ബിനാമികളാണെന്നും ഇ.ഡി സംശയിക്കുന്നു.
Keywords: Karuvannur bank, Fraud case, A.C Moitheen
COMMENTS