ന്യൂഡല്‍ഹി: ഡിജിറ്റല്വ്യക്തിഗത വിവര സംരക്ഷണ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി ...
ന്യൂഡല്‍ഹി: ഡിജിറ്റല്വ്യക്തിഗത വിവര സംരക്ഷണ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. ബില്‍ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷം വാദിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലും ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ അവതരിപ്പിച്ചത്.
ഓരോ വ്യക്തിക്കും സ്വന്തം വിവരങ്ങള്‍ സംരക്ഷിക്കാനും, അത് നിയമപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും സംരക്ഷണം നല്കുന്ന ബില്ലാണിത്. ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ബില്ലിന്റെ ആദ്യ രൂപം കഴിഞ്ഞ ഓഗസ്റ്റില്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് തയ്യാറാക്കിയ പുതിയ ബില്ലാണ് ഇന്ന് അവതരിപ്പിച്ചത്.
Keywords: Digital Personal Information Protection Bill, Lok Sabha
COMMENTS