ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3, ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് ഇന്നു പ്രവേശിക്കും. വൈകുന്നേരം ഏഴു മണിയോടെ...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3, ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് ഇന്നു പ്രവേശിക്കും. വൈകുന്നേരം ഏഴു മണിയോടെയാണ് സുപ്രധാന ഘട്ടത്തിലേക്ക് പേടകത്തെ ഉയര്‍ത്തുക.
ചന്ദ്രയാന്റെ യാത്രയിലെ വളരെ നിര്‍ണ്ണായക ഘട്ടമാണിത്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണവലയത്തില്‍ പ്രവേശിക്കുന്നത് പരാജയപ്പെട്ടാല്‍, അനന്തരഫലങ്ങള്‍ വളരെ വലുതായിരിക്കും. ബഹിരാകാശ പേടകം ഒന്നുകില്‍ ചന്ദ്രനില്‍ ഇടിച്ചേക്കാം അല്ലെങ്കില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്താല്‍ അതില്‍ നിന്ന് പറന്നുപോയേക്കാം.
Keywords: Chandrayaan, Sreeharikkotta, Moon
COMMENTS