തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍. ആക്രമണത്തിന് പിന്നി...
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍. ആക്രമണത്തിന് പിന്നില്‍ ഡി വൈ എഫ് ഐ എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്തൂപം തകര്‍ത്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
നെയ്യാറ്റിന്‍കര പൊന്‍വിളയില്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത സ്തൂപമാണ് ബുധനാഴ്ച വൈകിട്ട് തകര്‍ക്കപ്പെട്ടത്. സ്തൂപം തകര്‍ത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, സ്തൂപം തകര്‍ത്തുവെന്ന ആരോപണം ഡി വൈ എഫ് ഐ നിഷേധിച്ചു.
സ്തൂപം തകര്‍ത്തത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാറശാല പൊലീസ് അറിയിച്ചു.
COMMENTS