തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം എല്ലാ ഭാഷകളിലും 'കേരളം' എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്ത്ഥിക്കുന...
മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. ഭരണഘടനയില്‍ 'കേരള' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളം എന്നാക്കി ഭേദഗതി ചെയ്യുന്നതിനാണ് സഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസായതോടെ സര്‍ക്കാര്‍ രേഖകളിലടക്കം 'കേരളം' എന്ന നാമം ഉപയോഗത്തില്‍ വരും. ഭരണഘടനയിലും ഔദ്യോഗികമായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എഴുത്തിലും ഈ മാറ്റം പ്രകടമാകും.
Keywords: Keralam, Pinarayi Vijayan
COMMENTS