കോട്ടയം: മിത്ത് വിവാദം ചര്‍ച്ച ചെയ്യേണ്ടതാണ്, എന്നാല്‍ ഈ തിരഞ്ഞെടുപ്പിലൂടെ ചര്‍ച്ച ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എന്‍ എസ് എസ് ജനറല...
കോട്ടയം: മിത്ത് വിവാദം ചര്‍ച്ച ചെയ്യേണ്ടതാണ്, എന്നാല്‍ ഈ തിരഞ്ഞെടുപ്പിലൂടെ ചര്‍ച്ച ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പിലൂടെയല്ല ജനങ്ങളിലൂടെ സര്‍ക്കാരിനെതിരായ സമരപരിപാടികളുമായി മുന്നോട്ടു പോകും.
സംസ്ഥാന സര്‍ക്കാരായാലും കേന്ദ്ര സര്‍ക്കാരായാലും തെറ്റു ചെയ്താല്‍ അത് തെറ്റെന്ന് തുറന്നു പറയുമെന്നും നിലപാട് വ്യക്തമാക്കി അദ്ദേഹം. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍. ഷംസീര്‍ മാപ്പു പറയണമെന്ന കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം, സ്ഥാനാര്‍ഥികള്‍ എല്ലാവരും എല്ലാക്കാലത്തും എന്‍ എസ് എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും ജെയ്ക്കിന്റെ സന്ദര്‍ശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. 'സ്ഥനാര്‍ഥികള്‍ കാണാന്‍ വരുന്നത് സാധാരണ സംഭവമാണ്. ആദ്യം ചാണ്ടി ഉമ്മന്‍ കാണാന്‍ വന്നു. പിന്നീട് ജെയ്ക്.
Keywords: Sukumaran Nair, Nss, Puthupally, Election
COMMENTS