തിരുവനന്തപുരം: ഡ്രൈവിംഗ് പഠനത്തിന്റെ പ്രധാന കടമ്പകളില്‍ ഒന്നായ ലേണേഴ്സ് ടെസ്റ്റ് പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് ഒഴിവാക്കി നല്കുന്ന പദ്ധതി പ...
തിരുവനന്തപുരം: ഡ്രൈവിംഗ് പഠനത്തിന്റെ പ്രധാന കടമ്പകളില്‍ ഒന്നായ ലേണേഴ്സ് ടെസ്റ്റ് പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് ഒഴിവാക്കി നല്കുന്ന പദ്ധതി പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
റോഡ് സുരക്ഷാ അവബോധം സ്കൂള്‍ തലത്തില്‍ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയര്‍ സെക്കന്‍ഡറി വിഭാഗം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ തയ്യാറാക്കി കഴിഞ്ഞതായും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പ്ലസ് ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഗതാഗത നിയമത്തേക്കുറിച്ച് ബോധവാന്മാരാകുമെന്നും ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് പുറമെ, ലേണിങ് ടെസ്റ്റിനായി സര്‍ക്കാരിന് വരുന്ന ചെലവുകള്‍ കുറയ്ക്കാനും സാധിക്കും.
പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പുസ്തകങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും റോഡ് മര്യാദകള്‍, അടയാളങ്ങള്‍ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ തന്നെ മനസിലാക്കാന്‍ സാധിക്കും എന്നും മന്ത്രി പറഞ്ഞു.
Keywords: Learners test, Driving Test, Kerala, Antony Raju
COMMENTS