ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിലെ ആവേശപ്പോരില്‍ പാക്കിസ്ഥാനെ 4-0ന് കീഴടക്കി ഇന്ത്യ കുതിപ്പ് തുടരുന്നു. റൗണ്ട് റോബിന് ലീഗിലെ ഒരു മത്സരംപോലും ത...
ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിലെ ആവേശപ്പോരില്‍ പാക്കിസ്ഥാനെ 4-0ന് കീഴടക്കി ഇന്ത്യ കുതിപ്പ് തുടരുന്നു. റൗണ്ട് റോബിന് ലീഗിലെ ഒരു മത്സരംപോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയത്.
5 കളികളില്‍ 4 ജയവും ഒരു സമനിലയുമായി ഇന്ത്യയ്ക്ക് 13 പോയിന്റ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് (2), ജുരാജ് സിങ്, അക്ഷദീപ് സിങ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. തോല്‍വിയോടെ പാക്കിസ്ഥാന് ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ സെമി കാണാതെ പുറത്തായി.
നാളെ രാത്രി 8.30ന് സെമിയില്‍ ഇന്ത്യ ജപ്പാനെ നേരിടും. വൈകിട്ട് 6ന് മലേഷ്യ - ദക്ഷിണ കൊറിയ ആദ്യ സെമി നടക്കും.
നേരത്തേ നടന്ന മത്സരത്തില്‍ ജപ്പാന് 2-1നു ചൈനയെ തോല്പിച്ചതോടെ പാക്കിസ്ഥാനു സെമിയിലെത്താന്‍ വിജയം അനിവാര്യമായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ പാക്കിസ്ഥാനു പിടിച്ചു നില്ക്കാനായില്ല. പരായജം സമ്മതിച്ച് വിടപറയേണ്ടി വന്നു.
Keywords: Asian Champions Trophy, India, Pakisthan
COMMENTS