തിരുവനന്തപുരം: തന്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്തുവിടാം, വീണാ വിജയന്റെ നികുതി കണക്കുകള്‍ പുറത്തുവിടാമോ എന്ന് മാത്യു കുഴല്നാടന് എ...
തിരുവനന്തപുരം: തന്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്തുവിടാം, വീണാ വിജയന്റെ നികുതി കണക്കുകള്‍ പുറത്തുവിടാമോ എന്ന് മാത്യു കുഴല്നാടന് എം.എല്‍.എ.
താന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച അദ്ദേഹം ആരോപണം തെളിയിക്കാന്‍ സി പി എമ്മിനെ വെല്ലുവിളിക്കുകയും ചെയ്തു.
അന്വേഷണത്തിന് സി പി എമ്മിന് കമ്മീഷനെ വെക്കാം. അതിന് തോമസ് ഐസക് നേതൃത്വം നല്‍കണമെന്നും കുഴല്നാടന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
28 വര്‍ഷക്കാലത്തെ അധ്വാനമാണ് തന്റെ നിയമ സ്ഥാപനം. എന്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്തുവിടാം. വീണാ വിജയന്റെ നികുതി കണക്കുകള്‍ പുറത്തുവിടാമോ എന്നും എക്സാലോജിക്കിന്റെ കണക്ക് പരിശോധിക്കാന്‍ അനുവദിക്കുമോ എന്നും കുഴല്നാടന് ചോദിച്ചു.
Keywords: Mathew Kuzhanadan Mla, Vena Vijayan
COMMENTS