ഹൈദരാബാദ്: മുന്‍ നക്സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദര്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികില...
ഹൈദരാബാദ്: മുന്‍ നക്സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദര്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.
തെലങ്കാന സംസ്ഥാന പ്രസ്ഥാനത്തിന്റെ പ്രമുഖ മുഖവും ദളിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായുള്ള പ്രവര്ത്തസജീവമായിരുന്നു ഗദ്ദര്‍.
1980 കളില്‍ സിപിഐയില്‍ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ചേര്‍ന്ന ഗദ്ദര്‍ പ്രമുഖ മാവോയിസ്റ്റ് സൈദ്ധാന്തികനായി മാറി. സാംസ്കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ സംഘം ഇപ്പോഴും തെലങ്കാനയിലെ ഗ്രാമങ്ങളിലൂടെ പര്യടനം നടത്തുന്നു. 2010-ല്‍ ഇദ്ദേഹം മാവോയിസ്റ്റുകളില്‍ നിന്ന് വേര്‍പിരിഞ്ഞു.
ദീര്‍ഘകാല മാവോയിസ്റ്റ് അനുഭാവിയായിരുന്ന അദ്ദേഹം 2018 ല്‍ മാത്രമാണ് ആദ്യമായി വോട്ട് ചെയ്തത്.
Keywords: Former Naxalite, Revolutionary singer, Activist Ghaddar , Passed away
COMMENTS