തിരുവനന്തപുരം: മാത്യു കുഴല്നാടന് എം.എല്‍.എയ്ക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ചിന്നക്കനാലില്‍ നികുതിവെട്ടിപ്പ്...
തിരുവനന്തപുരം: മാത്യു കുഴല്നാടന് എം.എല്‍.എയ്ക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ചിന്നക്കനാലില്‍ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. വക്കീല്‍ ഓഫീസ് വഴി കള്ളപ്പണം വെളിപ്പിച്ചു എന്ന പരാതിയും വിജിലന്‍സിന് മുന്നിലുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനാണ് പരാതി നല്‍കിയിരിക്കുന്നത്. മൂന്നാറില്‍ 7 കോടി രൂപയുടെ ഭൂമി 1.92 കോടി രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിഷയത്തില്‍ സിപിഐഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സി.എന്‍ മോഹനന് പറഞ്ഞു. സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മോഹനന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ആരോപണം തള്ളി മാത്യു കുഴല്നാടന് ഇന്നലെ രംഗത്തെത്തിയിരുന്നു. താന്‍ സ്റ്റാമ്പ് ഡ്യൂട്ടി തട്ടിപ്പ് നടത്തിയിട്ടില്ല. സി പി എം ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ല. മാധ്യമ സൃഷ്ടിയാണെന്ന് പറയാനുമില്ല. ആരോപണത്തെക്കുറിച്ച് പഠിച്ച ശേഷം മറുപടി പറയുമെന്ന് മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
ചിന്നക്കനാലില്‍ ഭൂമിയും വീടും ഉണ്ട്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എല്ലാ ഓപ്പണായിട്ടുള്ള കാര്യങ്ങളാണ്. താനൊരു പൊതുപ്രവര്‍ത്തകനാണ്. തന്നെ ചോദ്യം ചെയ്യാനുള്ള അവകാശം എല്ലാവര്ക്കും ഉണ്ട്. ഇത് ഒരു രാഷ്ട്രീയ ആരോപണം ആയും കാണുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Keywords: Vigilance investigation, Mathew Kuzhalnadan
COMMENTS