തിരുവനന്തപുരം: വര്‍ഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് സി പി എമ്മും നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ...
തിരുവനന്തപുരം: വര്‍ഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് സി പി എമ്മും നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എരിതീയില്‍ എണ്ണ ഒഴിക്കണ്ട, വിവാദം ആളിക്കത്തിക്കണ്ട. അത് തീരട്ടെ എന്നാണ് പ്രതിപക്ഷം നിലപാടെടുത്തതെന്നും വിവാദം ആളികത്തിക്കുന്നത് സി.പി.എം ആണെന്നും സതീന് പറഞ്ഞു.
സംഘപരിവാര്‍ ചെയ്യുന്നത് പോലെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി പി എം ശ്രമിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഞാന്‍ ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി അതിനെ ഗോള്‍വാള്‍ക്കറുടെ വിചാരധാരയോടാണ് ഉപമിച്ചത്. എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോള്‍വാള്‍ക്കറേയും തിരിച്ചറിയാന്‍ പറ്റില്ലെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും? പാര്‍ട്ടി സെക്രട്ടറി ആയി ഇരുന്ന് അദ്ദേഹം സി പി എമ്മിനെ ഒരു പരുവത്തിലാക്കുന്നുണ്ട്. ഞങ്ങള്‍ അതിനെ തടസപ്പെടുത്തേണ്ട കാര്യമില്ലെന്നും സതീശന് പറഞ്ഞു.
Keywords: V.D Satheesan, M.V Govindan, Shamseer, kerala
COMMENTS