കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ളവര്ക്ക് പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന ദിവസം ഇന്നാണ്. പുതുപ്പള്ളിയിലെ യുഡിഎഫ് സ...
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ളവര്ക്ക് പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന ദിവസം ഇന്നാണ്. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പാമ്പാടി ഇലക്ഷന് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷമാണ് പള്ളിക്കത്തോട്ടിലുള്ള പാമ്പാടി ബിഡിഒ ഓഫീസില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.
പത്രികാ സമര്‍പ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും പ്രചാരണം നടത്തും.
ബി ജെ പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും, ആം ആദ്മി പാര്‍ട്ടിയുടെ പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി ലൂക്ക് തോമസും ഇന്ന് പത്രിക നല്‍കും. പാര്‍ട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റാണ് ലൂക്ക്.
Keywords: Puthuplly By election
COMMENTS