തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്നു വെളിപെടുത്തുന്ന മറ്റൊരു ജൂറി അംഗത്തിന...
തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്നു വെളിപെടുത്തുന്ന മറ്റൊരു ജൂറി അംഗത്തിന്റെ ശബ്ദരേഖ കൂടി സംവിധായകന് വിനയന് പുറത്തുവിട്ടു. ജെന്‍സി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് പുറത്തുവിട്ടത്. മികച്ച സംഗീതത്തിനുള്ള അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന് ജെന്‍സി ഗ്രിഗറി പറയുന്നു. നേരത്തെ മറ്റൊരു ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദരേഖയും വിനയന് പുറത്തു വിട്ടിരുന്നു.
അതേസമയം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മന്ത്രി സജി ചെറിയാനല്ല, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്താണു മറുപടി പറയേണ്ടതെന്നും വിനയന് പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന ആരോപണം ഉന്നയിച്ചത് മന്ത്രിതന്നെ നിയമിച്ച ജൂറി അംഗങ്ങളാണ്. മന്ത്രി മുന്‍വിധിയോടെ വിധി കല്പിക്കുന്നതു ശരിയല്ലെന്നും വിനയന് വ്യക്തമാക്കി.
Keywords: Vinayan, Audio Record, Ranjith, Kerala Film Awards
COMMENTS