മുംബൈ : പ്രശസ്ത ചലച്ചിത്ര കലാസംവിധായകന്‍ നിതിന്‍ ദേശായിയെ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ സ്റ്റുഡിയോയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...
മുംബൈ: പ്രശസ്ത ചലച്ചിത്ര കലാസംവിധായകന്‍ നിതിന്‍ ദേശായിയെ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ സ്റ്റുഡിയോയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി.
എന്‍.ഡി സ്റ്റുഡിയോയില്‍ രാവിലെയാണ് ദേശായിയുടെ മൃതദേഹം കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് റായ്ഗഡ് പോലീസ് സൂപ്രണ്ട് സോമനാഥ് ഗാര്‍ഗെ പറഞ്ഞു. മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ കര്‍ജാത്ത് പ്രദേശത്താണ് സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്.
നിരവധി ബോളിവുഡ്, മറാത്തി സിനിമകളുടെ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും ദേശായി പ്രവര്‍ത്തിച്ചു.
'ഹം ദില്‍ ദേ ചുകേ സനം', 'ലഗാന്‍', 'ജോധാ അക്ബര്‍', 'പ്രേം രത്തന്‍ ധന് പായോ' തുടങ്ങിയ ചിത്രങ്ങളിലെ കലാസൃഷ്ടികള്‍ക്ക് അദ്ദേഹം പ്രശസ്തനായിരുന്നു.
Keywords: 'Lagan', Nitin Chandrakant Desai, Art Director, Death
COMMENTS