തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇടപെട്ടെന്ന് ജൂറി അംഗം നേമം പുഷ്പരാജ്. നേമം പുഷ്പരാജിന...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇടപെട്ടെന്ന് ജൂറി അംഗം നേമം പുഷ്പരാജ്. നേമം പുഷ്പരാജിന്റെ ഫോണ്‍ സംഭാഷണം സംവിധായകന്‍ വിനയന്‍ പുറത്തുവിട്ടു. ഇക്കാര്യത്തില്‍ രഞ്ജിത് മറുപടി പറയണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.
ധാര്‍മ്മികത ഉണ്ടങ്കില്‍ രഞ്ജിത് ചെയര്‍മാന്‍ സ്ഥാനം രാജി വയ്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു. അവാര്‍ഡ് നിര്‍ണയത്തില്‍ തന്റെ സിനിമയെ ബോധപൂര്‍വ്വം തഴഞ്ഞെന്ന് നേരത്തെ വിനയന്‍ പരാതിപ്പെട്ടിരുന്നു.
ഇത്ര ധ്രാഷ്ടൃത്തോടെ തനിക്കാരെയും പേടിക്കേണ്ട കാര്യമില്ല എന്ന മാടമ്പിത്തരത്തോടെ അവാര്‍ഡു നിര്‍ണ്ണയത്തില്‍ കൈ കടത്തിയ ആദ്യത്തെ ചെയര്‍മാന്‍ രഞ്ജിത്താണ് എന്നും വിനയന്‍ ആരോപിക്കുന്നു.
ഒരു മാധ്യമ പ്രവര്‍ത്തകനോട് നേമം പുഷ്പരാജ് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
Key words: Vinayan, Ranjith, Fim awards


COMMENTS