തിരുവനന്തപുരം: വാഹനങ്ങള്‍ നിരത്തില്‍ അതി സുരക്ഷിതമായി ഓടിക്കാന്‍ ഇന്‍ഷുറന്‍സും മറ്റ് രേഖകളും അത്യാവശ്യമാണ്. പലരും ഇന്‍ഷുറന്‍സ് കാലാവധി തീര്...
തിരുവനന്തപുരം: വാഹനങ്ങള്‍ നിരത്തില്‍ അതി സുരക്ഷിതമായി ഓടിക്കാന്‍ ഇന്‍ഷുറന്‍സും മറ്റ് രേഖകളും അത്യാവശ്യമാണ്. പലരും ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്ന് ദിവസങ്ങള്‍ കഴിയുമ്പോഴാണ് പുതുക്കുകയോ അക്കാര്യം ശ്രദ്ധിക്കുകയോ ചെയ്യുക. ഇന്‍ഷുറന്‍സ് തുക കണ്ടെത്താനുള്ള നെട്ടോട്ടവും പതിവാണ്. ഇന്‍ഷുറന്‍സ് പുതുക്കാന്‍ കമ്പനിയുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളും മറ്റ് വിവരങ്ങളും തുകയും കൈമാറിയാല്‍ സംഗതി സേഫ്. എന്നാല്‍ ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.
ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്നത് പുതിയ കടമ്പയാണ്. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. എ.ഐ ക്യാമറ വഴി ഉള്‍പ്പെടെ ലഭിക്കുന്ന പിഴ തുക അടച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് സാരം. പിഴ വീണത് ഏതെങ്കിലും കാരണവശാല്‍ അറിയാതെ പോകുന്നവരും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ അതിനുകൂടി ഉള്‍പ്പെടെ പണം മുടക്കേണ്ടി വരും എന്ന് സാരം. അതുകൊണ്ട് പിഴ അടയ്ക്കാതെ മുങ്ങി നടക്കുന്നവര്‍ ജാഗ്രതൈ!
Keywords: Insurance, Kerala, A.I Camera
COMMENTS