മുംബൈ: ഇന്ത്യയുടെ അഭിമാന ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിനെതിരെ മോശമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്ക...
മുംബൈ: ഇന്ത്യയുടെ അഭിമാന ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിനെതിരെ മോശമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ നടന് പ്രകാശ് രാജിനെതിരെ കേസെടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിലാണു കേസ്. ചന്ദ്രയാന്‍ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരില്‍ ചന്ദ്രനില്‍ ചായ അടിക്കുന്ന ഒരാളുടെ കാര്‍ട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
അതേസമയം, നാളെ വൈകിട്ട് 6 ന് ചന്ദ്രയാന്ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഈ അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യയും ശാസ്ത്ര സ്നേഹികളും. നാളെ കാര്യങ്ങള്‍ കൃത്യമായി നടക്കുകയും ചന്ദ്രയാന്‍ സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും ചെയ്താല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്കായിരിക്കും.
COMMENTS