കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസില്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കുന്ന ഐ.ജി ലക്ഷ്മണിന് എതിരെ ക്രൈംബ്രാ...
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസില്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കുന്ന ഐ.ജി ലക്ഷ്മണിന് എതിരെ ക്രൈംബ്രാഞ്ച്. ഹൈക്കോടതിയില്‍ ഐ.ജിയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ കേസില്‍ പ്രധാനി ഐ.ജി ലക്ഷ്മണനെന്ന പരാമര്‍ശവുമായി ക്രൈംബ്രാഞ്ച്.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ഐ ജി ലക്ഷ്മണന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നും ഐ.ജി വിട്ടു നില്‍ക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി, വൈ ആര്. റസ്തം ലക്ഷ്മണിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
Keywords: Crime Branch, Against, IG Laxman
COMMENTS