കൊച്ചി: മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടനെതിരെ വീണ്ടും പരാതി. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സെക്രട്ടറി അഡ്വക്കേറ്റ് സി.കെ സജീവ് ആണ്...
കൊച്ചി: മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടനെതിരെ വീണ്ടും പരാതി. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സെക്രട്ടറി അഡ്വക്കേറ്റ് സി.കെ സജീവ് ആണ് പരാതിക്കാരന്. ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരം എന്റോള്‍ ചെയ്ത അഭിഭാഷകന് ബിസിനസ് ചെയ്യാന്‍ പാടില്ലെന്നും മാത്യു കുഴല്നാടന് റിസോര്‍ട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാല്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പരാതിയില്‍ മാത്യു കുഴല്‍നാടനോട് വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്മാന് വ്യക്തമാക്കി.
അതേസമയം, മാത്യു കുഴല്നാടന് എംഎല്‍എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയില്‍ നടത്തുന്ന സര്‍വേയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച തഹസില്‍ദാറിന് നല്‍കും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുക.
റോഡിനായി സ്ഥലം വിട്ടുനല്‍കിയപ്പോള്‍, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാന്‍ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴല്നാടന് നേരത്തെ അറിയിച്ചിരുന്നു. നാലു മാസം മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഈ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല. വിവാദം ഉയര്‍ന്നപ്പോഴാണ് റവന്യു സര്‍വെ വിഭാഗം റീ സര്‍വ്വേക്ക് ഒരുങ്ങിയത്.
Keywords: Complaint, Mathew Kuzhalnadan, Congress
COMMENTS