Actress Anusree about myth controversy
പാലക്കാട്: സ്പീക്കറുടെ മിത്ത് പരാമര്‍ശത്തിനെതിരെ ശക്തമായി പ്രതികരിച്ച് നടി അനുശ്രീ. പാലക്കാട്ട് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലാണ് നടി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നുമൊക്കെ പറഞ്ഞാല്‍ സഹിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു. അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെയാണ് തന്റെ പ്രതികരണമെന്നും അതിനായി ഗണപതി ഭഗവാന് അനുഗ്രഹിച്ചു തന്ന സദസ്സായി ഇതിനെ കാണുന്നുയെന്നും അവര്‍ പറഞ്ഞു.
താന്‍ വര്‍ഗീയവാദിയോ രാഷ്ട്രീയക്കാരിയോ അല്ലെന്ന് പറഞ്ഞ അനുശ്രീ വിശ്വാസികള്‍ക്ക് നട്ടെല്ലില്ലെന്നുള്ള പലരുടെയും ധാരണ നമ്മള് മാറ്റിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
തനിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് തോന്നിയതുകൊണ്ട് ആദ്യമായി അങ്ങോട്ട് ആവശ്യപ്പെട്ട് പങ്കെടുത്ത പരിപാടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. നേരത്തെ നടന് ഉണ്ണി മുകുന്ദനും മിത്ത് പരാമര്‍ശത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
Keywords: Anusree, Myth controversy, Speaker
COMMENTS