7 people killed in cloudburst at Himachalpradesh
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഏഴു മരണം. മൂന്നു പേരെ കാണാതായി. ഹിമാചല്‍പ്രദേശിലെ സോലന്‍ ജില്ലയിലാണ് അപകടമുണ്ടായത്. ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചലില്‍ കനത്ത നാശനഷ്ടമാണുണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറോളമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖു കളക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടറിക്കും കര്‍ശന നിര്‍ദ്ദേശം നല്കി.
Keywords: Himachalpradesh, 7 Killed, Heavy rain, CM
COMMENTS