ഹാര്‍ലി ഡേവിഡ്സണ് എക്സ് 440 ന്റെ വരവും കാത്തിരുന്ന ഹാര്‍ലി പ്രേമികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ബുക്കിംഗില്‍ ഹാര്‍ലി നേടിയ വിജയം. ...
ഹാര്‍ലി ഡേവിഡ്സണ് എക്സ് 440 ന്റെ വരവും കാത്തിരുന്ന ഹാര്‍ലി പ്രേമികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ബുക്കിംഗില്‍ ഹാര്‍ലി നേടിയ വിജയം. വിപണിയില്‍ എത്തി ആദ്യമാസം തന്നെ 25597 ബുക്കിങ്ങോടെയാണ് ഹാര്‍ലിയെ ഏവരും സ്വീകരിച്ചത്.
ഹാര്‍ലി ഡേവിഡ്സണ് - ഹീറോ കൂട്ടുകെട്ടില്‍ നിര്‍മിച്ച ഹാര്‍ലി ഡേവിഡ്സണ് എക്സ് 440 ന്റെ പ്രരംഭവില 2.29 ലക്ഷം രൂപയാണ്. ഹാര്‍ലിയുടെ ഏറ്റവും കരുത്തു കുറഞ്ഞ വാഹനം, ഏറ്റവും വില കുറവുള്ള പതിപ്പ് തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്.
ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളുള്ള മോഡലിന്റെ പ്രാരംഭ മോഡല്‍ ഡെനിമിന് 2.29 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന വകഭേദമായ എസ് വേരിയന്റിന് 2.69 ലക്ഷം രൂപയും.
ആഗോള വിപണി ലക്ഷ്യമിട്ടു നിര്‍മിച്ച വാഹനമാണിത്. ഇന്ത്യയില്‍ നിര്‍മിച്ച് വിദേശവിപണിയിലേക്ക് ഉള്‍പ്പെടെ കയറ്റുമതി ചെയ്യുമെന്നാണ് സൂചന. എക്സ്440 പേരു സൂചിപ്പിക്കുന്നതുപോലെ 440 സിസി എയര്‍ / ഓയില്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്.
COMMENTS