വൈക്കം : വൈക്കത്തിനടുത്ത് വെള്ളൂരിൽ ചെറുകര പാലത്തിനടുത്ത് മൂവാറ്റുപുഴ ആറ്റിൽ വീണ 15 കാരിയും രക്ഷിക്കാൻ ശ്രമിച്ച രണ്ടു പേരും മുങ്ങിമരിച്ചു. അ...
വൈക്കം : വൈക്കത്തിനടുത്ത് വെള്ളൂരിൽ ചെറുകര പാലത്തിനടുത്ത് മൂവാറ്റുപുഴ ആറ്റിൽ വീണ 15 കാരിയും രക്ഷിക്കാൻ ശ്രമിച്ച രണ്ടു പേരും മുങ്ങിമരിച്ചു.
അരയൻകാവ് മുണ്ടയ്ക്കൽ ജിസ് മോൾ എന്ന 15 കാരിയാണ് കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടത്.
ജിസ് മോളുടെ പിതൃ സഹോദരൻ അരയൻകാവ് മുണ്ടക്കൽ
ജോൺസൺ (56), മറ്റൊരു ബന്ധുവായ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16) എന്നിവർ ജീസ്മോളെ രക്ഷിക്കാനായി ഒപ്പം പുഴയിൽ ചാടി ഒഴുക്കിൽ പെടുകയായിരുന്നു.
ഏറെ നേരത്തെ തിരച്ചിലിൽ അഗ്നി രക്ഷാസേനയാണ് മൂന്നു മൃതദേഹങ്ങളും കണ്ടെടുത്തത്.
ജിസ്മോൾ നാളെ യു കെ യിലേക്കു പോകാനിരിക്കുകയായിരുന്നു.
ബന്ധുക്കളായ ഏഴു പേരാണ് കുളിക്കാനിറങ്ങിയത്.
COMMENTS