ഇന്ത്യക്കെതിരായ മൂന്ന് മത്സര ട്വന്റി 20 വനിതാ ക്രിക്കറ്റ് പരമ്പരയിലെ അവസാന കളിയില്‍ ബംഗ്ലാദേശിന് ജയം. നാല് വിക്കറ്റിനാണ് ആതിഥേയര്‍ വിജയത്തില...
ഇന്ത്യക്കെതിരായ മൂന്ന് മത്സര ട്വന്റി 20 വനിതാ ക്രിക്കറ്റ് പരമ്പരയിലെ അവസാന കളിയില്‍ ബംഗ്ലാദേശിന് ജയം. നാല് വിക്കറ്റിനാണ് ആതിഥേയര്‍ വിജയത്തിലേക്ക് കുതിച്ചത്. പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യയെ 102 റണ്ണിലൊതുക്കിയ ബംഗ്ലാ വനിതകള്‍ പത്ത് പന്ത് ബാക്കിനില്‍ക്കേ ജയം കണ്ടു. 42 റണ്ണെടുത്ത ഷമീമ സുല്‍ത്താനയാണ് കളിയിലെ താരം.
ഇന്ത്യക്കായി കേരളത്തിന്റെ മിന്നു മണി രണ്ട് വിക്കറ്റ് നേടി. നാല് ഓവറില്‍ 28 റണ്ണാണ് വഴങ്ങിയത്. ടൂര്‍ണമെന്റിലാകെ അഞ്ച് വിക്കറ്റുണ്ട് ഈ വയനാടുകാരിക്ക്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് പരമ്പരയുടെ താരം. ഞായറാഴ്ച്ച മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് തുടക്കമാകും. മിന്നു മണി ഈ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.
Key Words: Women's Twenty 20, Bangladesh, India,
COMMENTS