കൊല്ലം: കൊല്ലം കൊല്ലത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയതില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. കടയ്ക്കല്‍ വാച്ചിക...
കൊല്ലം: കൊല്ലം കൊല്ലത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയതില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്ഷന്.
കടയ്ക്കല്‍ വാച്ചിക്കോണം സ്വദേശി വാമദേവ(68)ന്റെ മൃതദേഹത്തിന് പകരം വീട്ടുകാര്‍ക്ക് നല്‍കിയത് രാജേന്ദ്രന് നീലകണ്ഠന് എന്നയാളുടെ മൃതദേഹമാണ്. മൃതദേഹം മാറി പോയെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ സ്ഥിരീകരിച്ചിരുന്നു. മൃതദേഹം നല്‍കിയതില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വീട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയ വിവരം മനസിലാക്കുന്നത്. ഉടന്‍ ആശുപത്രിയില്‍ മൃതദേഹം തിരിച്ച് എത്തിക്കുകയായിരുന്നു.
COMMENTS