Supreme court order about Manipur issue
ന്യൂഡല്‍ഹി: മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കി സുപ്രീംകോടതി.
ഇതിനായി എന്ത് ഉചിതമായ നടപടിയും സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് സംഘടനകളോടും കോടതി നിര്‍ദ്ദേശിച്ചു.
മണിപ്പൂരിലെ വിവിധ സംഘടനകളും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി നിര്‍ദ്ദേശം. ഒരു വിഭാഗത്തിനോടും പ്രത്യേകം നിര്‍ദ്ദേശം നല്‍കാതെ ഒരാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി.
keywords: Supreme court, Manipur, Government
COMMENTS