Supreme court about Priya Varghese appointment
ന്യൂഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി. യു.ജി.സിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്കറിയയും നല്കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി നടപടി.
എന്നാല്‍ നിയമനത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും അന്തിമ തീരുമാനമാകുന്നതുവരെ പ്രിയ വര്‍ഗീസിന് തല്‍സ്ഥാനത്ത് തുടരാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാനായി പ്രിയ വര്‍ഗീസിന് കോടതി ആറ് ആഴ്ചത്തെ സമയം അനുവദിച്ചു.
Keywords: Supreme court, Priya Varghese, Kannur University, Appointment
COMMENTS