Statement against CM Pinarayi Vijayan
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വിശ്വനാഥന് പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ഡി.സി.സി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഗേള്‍ഫ്രണ്ടാണ് സ്വപ്ന സുരേഷ് എന്ന തരത്തില്‍ നടത്തിയ പരാമര്‍ശമാണ് കേസിനടിസ്ഥാനം.
പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും തമിഴ്നാട്ടില്‍ നിന്നുള്ള നേതാവായ വിശ്വനാഥന് പെരുമാള്‍ കടുത്ത ഭാഷയില്‍ പരാമര്‍ശിച്ചിരുന്നു. പിണറായി - മോദി - അമിത് ഷാ കൂട്ടുകെട്ടിനെക്കുറിച്ചും അദ്ദേഹം വാചാലനാകുകയും ചെയ്തിരുന്നു. ഇതിനെതിരെ സി.പി.എം പ്രവര്ത്തകന് പി.കെ ബിജു പൊലീസില്‍ നല്കിയ പരാതിയിലാണ് കേസ്.
Keywords: Statement, Pinarayi Vijayan, Congress leader, Case
COMMENTS