Sarad Pawar party is against Ajit Pawar
മുംബൈ: എന്‍.സി.പിയെ പിളര്‍ത്തിയ അജിത് പവാറിനും കൂട്ടര്‍ക്കുമെതിരെ ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ശരത് പവാര്‍ വിഭാഗം. ശിവസേന - ബി.ജെ.പി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമായി ചുമതലയേറ്റ എട്ട് എന്‍.സി.പി എം.എല്‍.എ മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശരത് പവാര്‍ വിഭാഗം സ്പീക്കര്‍ക്ക് കത്ത് നല്കി.
മാത്രമല്ല പാര്‍ട്ടി വിടും മുന്‍പ് അറിയിച്ചില്ലെന്നു കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്കി. കഴിഞ്ഞ ദിവസം എന്‍.സി.പിയുടെ 29 എം.എല്‍.എമാര്‍ക്കൊപ്പമാണ് അജിത് പവാര്‍ രാജ്ഭവനിലെത്തി സത്യപ്രതജ്ഞ ചെയ്തത്. കൂടുതല്‍ പേര് തനിക്കൊപ്പം ചേരുമെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചിരുന്നു.
Keywords: Sarad Pawar, Ajit Pawar, NCP, Sivsena - BJP government
COMMENTS