തിരുവനന്തപുരം: 'റോട്ടറി ഫോര്‍ട്ട് മീഡിയാ അവാര്‍ഡ് 2023' മാധ്യമ പുരസ്കാരം'മെട്രൊ വാര്‍ത്ത' അസോസിയേറ്റ് എഡിറ്റര്‍ എം.ബി. സ...
തിരുവനന്തപുരം: 'റോട്ടറി ഫോര്‍ട്ട് മീഡിയാ അവാര്‍ഡ് 2023' മാധ്യമ പുരസ്കാരം'മെട്രൊ വാര്‍ത്ത' അസോസിയേറ്റ് എഡിറ്റര്‍ എം.ബി. സന്തോഷിന്. ട്രഷറി തട്ടിപ്പ്, അലര്‍ജി രക്തപരിശോധനാ തട്ടിപ്പ് എന്നിവ പുറത്തു കൊണ്ടുവന്നതിനാണ് പുരസ്കാരം.
ആകാശവാണി മുന്‍ സ്റ്റേഷന് ഡയറക്ടര്‍ എസ്. രാധാകൃഷ്ണന് കണ്‍വീനറും കാനറാ ബാങ്ക് മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.എസ്. മുരളീ മനോഹര്‍, ഇന്ത്യന്‍ ഡെന്റല്‍ അസോയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഡോ. ആനന്ദ് ശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ഹോട്ടല്‍ ഹൈലാന്റ് പാര്‍ക്കില്‍ നാളെ വൈകുന്നേരം ആറിന്് സംസ്ഥാന ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനും സംവിധായകനുമായ ടി.കെ.രാജീവ് കുമാര്‍ അവാര്‍ഡ് സമര്‍പ്പിക്കും.
മൂന്നു വര്‍ഷത്തിനിടയില്‍ പത്ര പ്രവര്‍ത്തന മേഖലയ്ക്ക് നല്കിയ സംഭാവന പരിഗണിച്ചുള്ള ഈ മാധ്യമ പുരസ്കാരം എല്ലാ വര്‍ഷവും നല്‍കുമെന്ന് ഫോര്‍ട്ട് റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവര്‍ണര്‍ എ. വിജയകുമാര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി മാധ്യമ പുരസ്കാരം,നിയമസഭാ മാധ്യമ അവാര്‍ഡ്, സംസ്ഥാന ജൈവ വൈവിധ്യ പുരസ്കാരം എന്നിവയും സന്തോഷിന് ലഭിച്ചിരുന്നു.
തിരുവനന്തപുരം പാല്‍ക്കുളങ്ങര 'ശ്രീരാഗ'ത്തില്‍ പരേതനായ കെ. മാധവന് പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്. ഗവ.മെഡിക്കല്‍ കോളെജില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എല്‍. പ്രലീമയാണ് ഭാര്യ. ഗവ. ആയുര്‍വേദ കോളെജ് അവസാന വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ഥി എസ്.പി ഭരത്, തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ.എന്‍ജിനീയറിങ് കോളെജിലെ ഒന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി എസ്.പി. ഭഗത് എന്നിവര്‍ മക്കളാണ്.
Key Words: Rotary Media Award, Metro Vartha Associate Editor, M.B Santosh
COMMENTS