തിരുവനന്തപുരം: അതിതീവ്ര മഴയിലും പടര്‍ന്നു പിടിക്കുന്ന പനിയിലും സംസ്ഥാനത്ത് അതിജാഗ്രത തുടരുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം പനിബാധിച്ച് മരിച...
തിരുവനന്തപുരം: അതിതീവ്ര മഴയിലും പടര്‍ന്നു പിടിക്കുന്ന പനിയിലും സംസ്ഥാനത്ത് അതിജാഗ്രത തുടരുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം പനിബാധിച്ച് മരിച്ചത് ഏഴുപേര്‍.
അതിശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മലപ്പുറത്ത് പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചു. എം ജി സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി.
Key Words: Rain, Fever, Kerala
COMMENTS