Pankaja Munde takes 2 month holiday from BJP
മുംബൈ: ബി.ജെ.പിയില്‍ നിന്ന് നീണ്ട അവധിയെടുത്ത് ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ. അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.
നേരത്തെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി വിഭാഗത്തിന്റെ ബി.ജെ.പി പ്രവേശനത്തിലുള്ള അതൃപ്തിയറിച്ച് പങ്കജ മുണ്ടെ രംഗത്തെത്തിയിരുന്നു.
20 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ അതൃപ്തിയുണ്ടെന്നും അതിനാല്‍ രണ്ടു മാസത്തേക്ക് മാറിനില്ക്കാന് തീരുമാനിക്കുകയാണെന്നും അവര്‍ അറിയിച്ചു.
നേരത്തെ പാര്‍ട്ടിക്കുള്ളില്‍ താന്‍ അവഗണിക്കപ്പെട്ടുവെന്നും നിരവധി എം.എല്‍.എമാര്‍ ഇത്തരത്തില്‍ അസ്വസ്ഥരാണെന്നും ഭയം കാരണമാണ് പുറത്തുപറയാത്തതെന്നും അവര്‍ പറഞ്ഞിരുന്നു.
അതേസമയം കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളുമായി പങ്കജ മുണ്ടെ ചര്‍ച്ച നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ അവര്‍ അത് നിരസിക്കുകയായിരുന്നു.
keywords: Pankaja Munde, BJP national secretary, Holiday, Congress
COMMENTS