Opposition on Manipur today
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ഇന്നും പ്രക്ഷുബ്ധമായി ലോക്സഭ. മണിപ്പൂരില്‍ നടക്കുന്നത് അങ്ങേയറ്റം ഗൗരവകരമായ വിഷയമാണെന്നും അതിനാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ പ്ലക്കാര്‍ഡും ഉയര്‍ത്തി പ്രതിഷേധിക്കുകയാണ്.
വിഷയവുമായി ബന്ധപ്പെട്ട് സഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യണമെന്നും ആവശ്യമുണ്ട്. എന്നാല്‍ ചോദ്യോത്തര വേളയ്ക്കുശേഷം ചര്ച്ചയാകാമെന്നതായിരുന്നു സ്പീക്കറുടെ നിലപാട്. ഇതേതതുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ഇതേതുടര്‍ന്ന് സഭ ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവച്ചു.
Keywords: Loksabha, Opposition, Speaker, Prime minister
COMMENTS