Neet result fraud case - DYFI leader arrested
കൊല്ലം: സംസ്ഥാനത്ത് വീണ്ടും വ്യാജ മാര്‍ക്ക് ലിസ്റ്റ് വിവാദം. ഇത്തവണ നീറ്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ബാലസംഘം കടയ്ക്കല്‍ കോ ഓര്‍ഡിനേറ്ററായിരുന്നു സമീഖാന് (21) ആണ് അറസ്റ്റിലായത്.
ഇയാള്‍ 2021 - 22 ലെ നീറ്റ് പരീക്ഷയില്‍ ലഭിച്ച 16 മാര്‍ക്ക് തിരുത്തി 468 ആക്കുകയായിരുന്നു. അതു മാത്രമല്ല ഇതുവച്ച് ഹൈക്കോടതിയെ കബളിപ്പിക്കാനും ശ്രമം നടത്തി. തനിക്ക് രണ്ട് മാര്‍ക്ക് ലിസ്റ്റുകള്‍ ലഭിച്ചുവെന്നും അതില്‍ നിന്നും കുറവു മാര്‍ക്കുള്ളത് റദ്ദാക്കണമെന്നും ഇയാള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന റാങ്കും മാര്‍ക്കും നേടിയതിനാല്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുപ്പിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
ഇതില്‍ വ്യക്തത വരുത്താനായി ഹൈക്കോടതി എന്‍.ടി.എയോട് നിര്‍ദ്ദേശിക്കുകയും പ്രാഥമിക പരിശോധനയില്‍ തന്നെ ഉയര്‍ന്ന മാര്‍ക്ക് ലിസ്റ്റ് കൃത്രിമമായുണ്ടാക്കിയതാണെന്ന് കണ്ടുപിടിക്കുകയുമായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Keywords: Neet, Fraud case, Arrest, DYFI leader
COMMENTS