തൃശൂര്‍: മാതൃഭൂമി സ്പോര്‍ട്സ് ന്യൂസ് എഡിറ്റര്‍ പി.ടി. ബേബി (52) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രി...
തൃശൂര്‍: മാതൃഭൂമി സ്പോര്‍ട്സ് ന്യൂസ് എഡിറ്റര്‍ പി.ടി. ബേബി (52) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.
എറണാകുളം പിറവം സ്വദേശിയാണ്. 1996-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട് എഡിഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി ലണ്ടന്‍ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്ബോള്‍, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എല്‍, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Key Words: Mathrubhumi Sports News Editor, P.T. Baby passed away
COMMENTS