Manipur issue continue for almost 2 months
ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ രാജ്യത്താകമാനം ജനരോഷം ആളിക്കത്തുമ്പോഴും അനക്കമില്ലാതെ ബി.ജെ.പി. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജി വയ്ക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
രണ്ടു മാസത്തോളമായി മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരില്‍ വംശീയ കലാപം കൊടുമ്പിരിക്കൊണ്ടിട്ടും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അനങ്ങിയിട്ടില്ല. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി തന്നെ രംഗത്തുണ്ട്.
അതേസമയം സ്ത്രീകളെ അപമാനിച്ച സംഭവം നടന്നത് മേയ് നാലിനാണെങ്കിലും വീഡിയോ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനെതിരെ സുപ്രീംകോടതി നേരിട്ട് ഇടപെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
ഉടന്‍ ഇടപെടണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ നേരിട്ട് ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നാലുപേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Manipur, BJP, CM, Resign, Congress
COMMENTS