Maharashtra government issue
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സിപിയെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിച്ചു. ഇതോടെ ശിവസേന - ബിജെ.പി സഖ്യസര്‍ക്കാരില്‍ എന്‍.സി.പിയും ഭാഗമായി.
അതേസമയം ഇതോടൊപ്പം തന്നെ മന്ത്രിസഭയില്‍ തര്‍ക്കങ്ങളും ഉടലെടുത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ധനകാര്യവകുപ്പിന്റെയും പ്ലാനിങ് വകുപ്പിന്റെയും ചുമതലകള്‍ നല്‍കിയതില്‍ മുഖ്യമന്ത്രി ഷിന്‍ഡെ വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്. എന്‍.സിപിക്ക് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കുന്നത് തങ്ങളുടെ പ്രാധാന്യം കുറയുമെന്നാണ് ഷിന്‍ഡെ വിഭാഗത്തിന്റെ വാദം.
എന്നാല്‍ ഇതു പരിഗണിക്കാതെ എന്‍.സി.പി വിട്ടുവന്ന അജിത് പവാറിനും മറ്റ് എം.എല്‍.എമാര്‍ക്കും മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കിയതോടെ മഹാരാഷ്ട്ര സര്‍ക്കാരില്‍ തര്‍ക്കം രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിക്കുള്ളിലും ഈ നടപടിയോട് കടുത്ത വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Keywords: Maharashtra, Shinde group, Ajith Pawar
COMMENTS