K.Sudhakaran about uniform civil code issue
കൊച്ചി: ഏക സിവില്‍ കോഡ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അവരുടെ തീരുമാനം വന്നതിനുശേഷം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ മുസ്ലിം ലീഗുമായി സഹകരിക്കാന്‍ തയ്യാറാണെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. എം.വി ഗോവിന്ദന്റെ തലയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ആരാഞ്ഞ കെ.സുധാകരന് ലീഗും സി.പി.എമ്മും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്നും ചോദിച്ചു.
Keywords: K.Sudhakaran, Uniform civil code, M.V Govindan, Muslim league
COMMENTS