തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്ന് കെ. സുരേന്ദ്രന്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായ...
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്ന് കെ. സുരേന്ദ്രന്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കെ. സുരേന്ദ്രന് പറഞ്ഞത്. മാധ്യമ വര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. കേന്ദ്ര മന്ത്രിസഭ പുനഃസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും, ദേശീയ നേതൃത്വവുമാണെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം, ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും തെറ്റിദ്ധാരണ പരത്തുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു.
മത ധ്രുവീകരണത്തിനാണ് നീക്കം. ഏകീകൃത സിവില്‍ കോഡ് ഏതെങ്കിലും മതത്തിന് എതിരല്ല. എന്നാല്‍ വോട്ടു ബാങ്ക് ലക്ഷ്യത്തിലാണ് ഇടതു, വലതുമുന്നണികളുടെ നീക്കമെന്നും സുരേന്ദ്രന് പറഞ്ഞു.
Key Words: K. Surendran, Bjp, ldf, congress,kerala
COMMENTS