പാരീസ്: പാശ്ചാത്യ രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കുമിടയിലെ പാലമാവുകയാണ് ഇന്ത്യയുടെ ദൗത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സ്...
പാരീസ്: പാശ്ചാത്യ രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കുമിടയിലെ പാലമാവുകയാണ് ഇന്ത്യയുടെ ദൗത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
അതേസമയം, രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്കു തിരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായും പ്രധാനമന്ത്രി എലിസബത്ത് ബോണുമായും ചര്‍ച്ച നടത്തും. ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും നാളെ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിക്ക് മക്രോണ്‍, കൊട്ടാരത്തില്‍ പ്രത്യേക വിരുന്ന് ഒരുക്കും.
Key Words: Modi, France, Interview
COMMENTS