ബംഗളൂരു : പെനൽറ്റി ഷൂട്ടൗട്ടിൽ കുവൈത്തിനെ കീഴടക്കിയ ഇന്ത്യ സാഫ് കപ്പ് ഫുട്ബോൾ ജേതാക്കൾ. അത്യന്തം ആവേശം ജ്വലിച്ച മത്സരത്തിൽ 5-4നാണ് ഇന്ത...
ബംഗളൂരു : പെനൽറ്റി ഷൂട്ടൗട്ടിൽ കുവൈത്തിനെ കീഴടക്കിയ ഇന്ത്യ സാഫ് കപ്പ് ഫുട്ബോൾ ജേതാക്കൾ.
അത്യന്തം ആവേശം ജ്വലിച്ച മത്സരത്തിൽ 5-4നാണ് ഇന്ത്യ കിരീടം ചൂടിയത്.
കളിയുടെ നിശ്ചിത സമയത്തും അധിക സമയത്തും രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് കളി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്.
കുവൈത്ത് താരം ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് ഷൂട്ടൗട്ടിലെ സഡൻ ഡെത്തിൽ രക്ഷപ്പെടുത്തി ഗോളി ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് കിരീടം ഉറപ്പാക്കിയത്.
COMMENTS