കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്...
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി.
മുഖ്യ പ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീന് കുഞ്ഞും അയൂബും 3 വര്‍ഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് വിധി പറഞ്ഞത്.
ചോദ്യപേപ്പറിലെ മത നിന്ദയാരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈകള്‍ താലിബാന് രീതിയില്‍ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷന് കേസ്. രണ്ടാംഘട്ട വിസ്താരം പൂര്‍ത്തിയാക്കിയ കൊച്ചിയിലെ എന്‍ ഐ എ കോടതി അഞ്ചുപേരെ ഇന്നലെ വെറുതെ വിട്ടിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ ക്രൂരമായ കൈ വെട്ടിലേക്ക് കടന്നത്. സംഭവം നടന്നത് 2012 ജൂലൈ നാലിനാണ്.
COMMENTS