High court order P.V Anvar's illegal land
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അനധികൃതമായി കയ്യടക്കിവച്ചിരിക്കുന്ന ഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി ഹൈക്കോടതി.
ഭൂമി തിരിച്ചുപിടിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് ഇതുവരെ പാലിച്ചില്ലെന്നുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അടുത്ത ചൊവ്വാഴ്ചയ്ക്കകം ഭൂമി തിരിച്ചുപിടിച്ച് സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
Keywords: High court, P.V Anvar, Illegal land, Government
COMMENTS