Heavy rain in Kerala
കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പഴ, പത്തനംതിട്ട തുടങ്ങി 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
അടുത്ത അഞ്ചു ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ദുരന്തനിവാരണ വിഭാഗം മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. അതേസമയം ഇതുവരെ ഇവിടെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Keywords: Heavy rain, Kerala, Ernakulam, Red alert
COMMENTS